Maheshinte Prathikaaram Malayalam Movie Song Lyrics | Idukki Song Lyric

------------------------------------------------------------
Song: Idukki
Singer: Bijibal
Lyrics: Rafeeq Ahammed
Music: Bijibal
-----------------------------
മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
നലമേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിര് കനമേകും മണ്ണാണ് മണ്ണ്
കുയിലുമലച്ചരുവുകളില് കിളിയാറിന് പടവുകളില്
കുതിരക്കല്ലങ്ങാടി മുക്കില്
ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ
കല്ലാറിൻ നനവോലും കടവിൽ
കാണാമവളേ കേൾക്കാമവളേ
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്
മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
കുറുനിരയില് ചുരുള്മുടിയില് പുതുകുറിഞ്ഞി പൂ തിരുകും
മൂന്നാറിന് മണമുള്ള കാറ്റ്
പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ
കൂട്ടാറിൽ പോയി വരും കാറ്റ്
പോരുന്നിവിടേ ചായുന്നിവിടേ
വെടിവട്ടം പറയുന്നുണ്ടിവിടേ
അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട്
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്
നല്ല മടവാളിന് ചുണയുള്ള പെണ്ണ്
മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
നലമേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിര് കനമേകും മണ്ണാണ് മണ്ണ്

Maheshinte Prathikaaram Malayalam Movie Song Lyrics | Idukki Song Lyric Maheshinte Prathikaaram Malayalam Movie Song Lyrics | Idukki Song Lyric Reviewed by saidhmp on April 04, 2020 Rating: 5

No comments:

Theme images by merrymoonmary. Powered by Blogger.