Mounangal Song Lyrics | Malayalam Songs Lyrics| malayalam movie song lyrics
Mounangal Song Lyrics | Malayalam Songs Lyrics| malayalam movie song lyrics
മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്..
മോഹങ്ങൾ പെയ്യുമോരീ തീരത്ത്..
ഇതുവരെ തിരയുവതെല്ലാം..
മനസ്സിനതളിലരിയ ശലഭമായ് വരവായ്..
ഇന്നെൻ നെഞ്ചം നീലാകാശം...
പരിചിതമേതോ പരിമളമായി ..
അറിയുകയായ് ഞാനെന്നിൽ നിന്നെ..
വെറുതെയലഞ്ഞു എനാലരികിലിതാ നീ.
എന്നെ തഴുകിയുണർത്താനെങ്ങോ നിന്നോ..
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും..
പേരില്ലാ പൂക്കൾ കാണൂകയായ് ഞാൻ..
അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം..
അനുരാഗത്തിൻ മായാമന്ത്രം കാതിൽ..
ഇന്നെൻ നെഞ്ചം നീലാകാശം..
ഹൃദയമിതേതോ പ്രണയ നിലാവിൽ..
അലിയുകയായീ വെണ്മേഘമായ്..
ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ..
ഹിമകണമാമെൻ മോഹം മെല്ലെ..
ആഴത്തിൽ മീനായ് നീന്തി വരൂ നീ..
ആകാശം നീളെ പാറി വരൂ നീ..
പടരുകയാണെങ്ങും തെളിയുകയാണെങ്ങും..
മിഴിയോരത്തിൽ നിൻ്റെ രാഗോന്മാദം..
ഇന്നെൻ നെഞ്ചം നീലാകാശം..
മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്..
മോഹങ്ങൾ പെയ്യുമോരീ തീരത്ത്..
ഇതുവരെ തിരയുവതെല്ലാം..
മനസ്സിനതളിലരിയ ശലഭമായ് വരവായ്..
ഇന്നെൻ നെഞ്ചം നീലാകാശം...
Reviewed by saidhmp
on
October 26, 2020
Rating:

No comments: