Manju Mazha | Aagathan malayalam movie song lyrics.

 Manju Mazha | Aagathan malayalam movie song lyrics.

Manju Mazha | Aagathan malayalam movie song lyrics.

 

മഞ്ഞുമഴ കാട്ടില്‍ കുഞ്ഞു  മുളങ്കൂട്ടില്‍ 
രണ്ടിളം പൈങ്കിളികള്‍  ഓ
മുത്തുമണി തൂവല്‍ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരുവില്‍
നല്ല ചന്ദനം മണക്കുന്ന താഴ്വരയില്‍ 

അമ്മ മനമൊഴുകും ചെല്ല മനമുറങ്ങും
താലി പീലി താരാട്ടില്‍ ഓഹോ

മഞ്ഞുമഴ കാട്ടില്‍ 

കുഞ്ഞേച്ചി മനസൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയന്‍ 
കുഞ്ഞേച്ചി മനസൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയന്‍ 
ചിറകിന്‍റെ ചെറുനിഴലേകി
അനിയന് തുണയായി പെണ്‍കിളി

കുറുകുറു കുറുബായി കളിക്കുറുമ്പന്‍
അഴകിനുമഴകാം കിളികുറുമ്പി 

ഓഹോ ഹോ ..ഓഹോ ഹോ
മഞ്ഞുമഴ കാട്ടില്‍

മാനത്തെ വാര്‍മുകില്‍ കുടയാക്കി
ഇളവെയില്‍ കമ്പിളി ഉടുപ്പുതുന്നി 
മാനത്തെ വാര്‍മുകില്‍ കുടയാക്കി
ഇളവെയില്‍ കമ്പിളി ഉടുപ്പുതുന്നി 

അവരെന്നും ഉള്ളലിവോടെ
ഒരുമയില്‍ വളര്‍ന്നു സ്നേഹമായി
കുടുകുടെ ചിരിച്ചു വാര്‍തെന്നല്‍ 

ഏഴു നിറമണിഞ്ഞു മഴവില്ല്
ഓഹോ ഹോ ...ഓഹോ ഹോ

മഞ്ഞുമഴ കാട്ടില്‍

 

Manju Mazha | Aagathan malayalam movie song lyrics. Manju Mazha | Aagathan malayalam movie song lyrics. Reviewed by saidhmp on June 14, 2021 Rating: 5

No comments:

Theme images by merrymoonmary. Powered by Blogger.