Sundariye Sundariye malayalam Song Lyrics Oru maravathoor kanavu .

 

Sundariye Sundariye Song  Lyrics Oru maravathoor kanavu

വാനത്തിലെ എരിയിതൊരു വട്ടവിളക്ക് അത്
വണങ്കിടവേ ഏറ്റിവെച്ചോ കുത്തു വിളക്ക്
ചന്തിരൻ നമ്മക്ക് ദൈവമെടീ അതേ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി

സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ
മഞ്ചൾമണം പൂസി വരും മാർകഴി തൻ പൈങ്കിളിയേ
തെങ്കാസി സാന്തും ഇട്ട് തെരുക്കൂത്തും പാട്ടും പോട്ട് (2)
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ )      (സുന്ദരിയേ..)

വെള്ളിത്തിടമ്പെടുക്കും തിങ്കൾക്കുറുമ്പനാന
മുമ്പിൽ എഴുന്നള്ളീടും നേരം
മണ്ണും മനസ്സും മെല്ലെ മഞ്ഞിൽ കുളിച്ചൊരുങ്ങി
അൻപിൽ അണിഞ്ഞൊരുങ്ങും നേരം
ഊരിലിതാ ഉത്സവമായ് ഉണ്മകൾ തൻ മത്സരമായ് (2)
പൂക്കാവടി പാൽക്കാവടിയമ്മൻ കുടമായ്
പൊയ്ക്കോലം മയിലാട്ടം നാഗസ്വരമായ്
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ ) (സുന്ദരിയേ..)

തെന്നൽ പതുങ്ങി വന്നു നെഞ്ചിൽ ഉരുമ്മി നിന്നു
കാതിൽ കഥ പറയും കാലം
കണ്ണിൽ വിളക്കും വെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട് (2)
കളിയാടി ഇസൈ പാടി ഇമ്പം തരുവാൻ
കല്യാണത്തിരുനാളിൻ കാലം വരുവാൻ
തെമ്മാങ്ക് തേനേ മുന്നിൽ വാ നീ വാ
തെൻ പാണ്ടിക്കോലമയിൽ വാ (തെമ്മാങ്ക് തേനേ )(സുന്ദരിയേ..)



Sundariye Sundariye malayalam Song Lyrics Oru maravathoor kanavu . Sundariye Sundariye malayalam Song  Lyrics Oru maravathoor kanavu . Reviewed by saidhmp on July 31, 2023 Rating: 5

No comments:

Theme images by merrymoonmary. Powered by Blogger.