അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
മനസ്സിൻ്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ, നീയെൻ്റെ കസ്തൂരി മാൻ കുരുന്ന്
എൻ്റെ, കസ്തൂരി മാൻ കുരുന്ന്
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
മുകിലാണു ഞാൻ മോഹനൊമ്പരം
ഉറങ്ങുന്ന കാർവർണ്ണമേഘം
വേഴാമ്പൽ ഞാൻ, ദാഹിച്ചലയുമ്പോൾ
മഴയായ് നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു
കാലം കതിരണിഞ്ഞു
നമ്മൾ, നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനിയില്ലൊരു നിമിഷം
നീയില്ലാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴീ
ഉയിരേ എൻ ഉയിരേ
കനിവിൻ കണിമലരേ
പൂവാണു നീ, എന്നിൽ ഇതളിട്ടൊരനുരാഗ
നിറമുള്ള പൂവ്
തേനാണു നീ, എൻ്റെ നിനവിൻ്റെ
ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ
പൂവിൻ്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുക മോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ
ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹ കുരുവികൾ പല്ലവി പാടി
ചുംബന മധുര പുലരി വിരിഞ്ഞു
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
മനസ്സിൻ്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ, നീയെൻ്റെ കസ്തൂരി മാൻ കുരുന്ന്
എൻ്റെ, കസ്തൂരി മാൻ കുരുന്ന്
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
song extra feel
ReplyDelete