Ente Ulludukkum Kotti Full Video Song Lyrics| HD | Deepasthambham Mahascharyam Song Lyrics
Ente Ulludukkum Kotti Full Video Song Lyrics| HD | Deepasthambham Mahascharyam Song Lyrics
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ (എന്റെ ഉള്ളുടുക്കും....)
(F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത് തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍....
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..
(M) നാഴി മണ്ണും തുളസി തറയും മൺചുവരും മാലിപ്പുരയും (2)
അവിടെ എന്നോടൊത്തു പൊറുക്കാന്‍ ആശ കിളിയേ പോരാമോ ....
(F) നിന്റെ നെഞ്ചിനകത്തുണ്ടല്ലോ നീല വാനം പോലൊരു മനസ്സ് (2)
അവിടെ ചിറകും ചിറകുമുരുമ്മി ആറ്റ കിളി ഞാന്‍ പാര്‍ക്കാമല്ലോ ..
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..
(M) കോട മഞ്ഞും ചുഴലിക്കാറ്റും കൂരിരുട്ടിലൊരിടിയും മഴയും (2)
എന്റെ കുടിലു പൊളിക്കാന്‍ വന്നാല്‍ എന്തു ചെയ്യും പൈങ്കിളിയെ.....
(F) പേടി തോന്നും രാത്രിയിലെല്ലാം വീതി ഏറും നിന്നുടെ മാറില്‍ ...(2)
എന്റെ കൈയ്യാല്‍ ഇങ്ങനെ ഇങ്ങനെ നിന്നെ പുല്‍കി ഉറങ്ങാമല്ലോ
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍.
(F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത് തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍......
Ente Ulludukkum Kotti Full Video Song Lyrics| HD | Deepasthambham Mahascharyam Song Lyrics
Reviewed by saidhmp
on
November 22, 2021
Rating:
No comments: